Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala7 ലക്ഷം ഇനാം പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ NIAയുടെ പിടിയിൽ:...

7 ലക്ഷം ഇനാം പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ NIAയുടെ പിടിയിൽ: നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് | Popular Front

🎙️ Latest Podcast

കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.(Popular Front activist with Rs 7 lakh bounty on his head arrested by NIA)

2022-ൽ പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ പ്രതിചേർക്കപ്പെട്ട ഇയാൾ കഴിഞ്ഞ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പി.എഫ്.ഐയുടെ സായുധ വിഭാഗത്തിൽ പെട്ടവർക്ക് ആയുധ പരിശീലനം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പ്രതിയായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.