Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaമാളിനുള്ളിൽ പോലീസുകാരനെ മർദ്ദിച്ച സംഭവം: SFIക്കാർക്കെതിരെ നടപടി വൈകുന്നു | SFI

മാളിനുള്ളിൽ പോലീസുകാരനെ മർദ്ദിച്ച സംഭവം: SFIക്കാർക്കെതിരെ നടപടി വൈകുന്നു | SFI

🎙️ Latest Podcast

തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനുള്ളിൽ വ്യാപക പ്രതിഷേധം. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയുമാകും തുടർ നടപടികളെന്നാണ് പോലീസ് പറയുന്നത്.(Policeman beaten up inside mall, Action against SFI members delayed)

മർദ്ദനമേറ്റ പോലീസുകാരനെതിരെ എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്ത നടപടിയാണ് സേനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.

പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ഈ വിഷയം ചർച്ചയാകും. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പോലീസുകാർ തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.