കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് ഭാരവാഹിത്വം രാജിവച്ചു. എന്നാൽ നൂർബിനയുടേത് കടുത്ത അച്ചടക്കലംഘനമാണെന്നും അവർക്ക് വിശദീകരണ നോട്ടീസ് അയച്ചതായും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.(PMA Salam says Muslim League has sent an explanation notice to Noorbina Rasheed)
ലീഗ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് നൂർബിന റഷീദ് ഉന്നയിച്ചത്. നൂർബിനയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാർട്ടി അവർക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ലീഗിന്റെ ഉറച്ച കോട്ടയായ കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തവണ നൂർബിനയ്ക്ക് അവസരം നൽകിയതാണ്. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത് തെറ്റായ കീഴ്വഴക്കമാണെന്ന് പി.എം.എ സലാം പറഞ്ഞു.

