Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaമാർച്ച് 6ന് പ്രധാനമന്ത്രി കേരളത്തിൽ: NDA പ്രകടന പത്രിക പുറത്തിറക്കും |...

മാർച്ച് 6ന് പ്രധാനമന്ത്രി കേരളത്തിൽ: NDA പ്രകടന പത്രിക പുറത്തിറക്കും | PM Modi

🎙️ Latest Podcast

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും.(PM Modi to visit Kerala on March 6)

വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ജനുവരി 23-ന് മോദി തലസ്ഥാനത്ത് എത്തിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ വാഗ്ദാനപ്രകാരമായിരുന്നു ആ സന്ദർശനം. ഭരണമേറ്റ് 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.