Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaPK ശശി UDF സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചേക്കും?: രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ...

PK ശശി UDF സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചേക്കും?: രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം | PK Sasi

🎙️ Latest Podcast

പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച് ശശിയുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.(PK Sasi may contest in Ottapalam as a UDF independent candidate?)

ഈ സാഹചര്യത്തിൽ ആർഎംപി മാതൃകയിൽ പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകാൻ നീക്കമുണ്ടെന്നും സൂചനകളുണ്ട്. മാർച്ച് 5-ന് പാലക്കാട് ജില്ലയിലെ സിപിഎം വിമതർ നടത്തുന്ന കൺവെൻഷനിൽ പികെ ശശി പങ്കെടുത്തേക്കും.

പികെ ശശിയുടെ രാജി സംബന്ധിച്ചും ഉയരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങളെക്കുറിച്ചും ഇന്ന് ചേരുന്ന പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും. യുഡിഎഫിലേക്ക് പോകുന്നു എന്ന വാർത്തകൾ പികെ ശശി പൂർണ്ണമായും നിഷേധിച്ചിരുന്നു. കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.