Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKeralaപെരുമ്പാവൂർ ആൾക്കൂട്ട മർദ്ദനം: കൊല്ലപ്പെട്ടത് അസം സ്വദേശി; ആറ് പേർ കസ്റ്റഡിയിൽ...

പെരുമ്പാവൂർ ആൾക്കൂട്ട മർദ്ദനം: കൊല്ലപ്പെട്ടത് അസം സ്വദേശി; ആറ് പേർ കസ്റ്റഡിയിൽ | Perumbavoor Mob Lynching

🎙️ Latest Podcast

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു (Perumbavoor Mob Lynching). അസം സ്വദേശിയായ നൂറുൽ ഹുസൈൻ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാവിന് നേരെ ക്രൂരമായ ആക്രമണം നടന്നത്.

ചൊവ്വാഴ്ച രാത്രി മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് സമീപം എത്തിയ നൂറുൽ ഹുസൈനെ ഇവർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കെട്ടിടത്തിനുള്ളിലെ മുറിയിൽ പൂട്ടിയിട്ട് മരത്തടിയുടെ റോളർ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചു.

മൊബൈൽ ഫോണുകളും പണവും നൂറുൽ ഹുസൈൻ മോഷ്ടിച്ചുവെന്നാണ് മർദ്ദിച്ചവർ പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട യുവാവ് നേരത്തെയും ചില മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ അസം സ്വദേശികളായ അലാവുദ്ദീൻ, മിനാറുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യുവാവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എറണാകുളം റൂറൽ പോലീസ് അറിയിച്ചു.

Story Summary:
The youth killed in a mob lynching at Perumbavoor has been identified as Nurul Hussain (26), a native of Assam. Six fellow Assam natives were detained for allegedly beating him to death with a wooden roller inside a plywood factory staff quarters, accusing him of stealing mobile phones and cash. The victim was reportedly involved in prior theft cases.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.