കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി, ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് | Kalladi Landslide Disaster

വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. രാവിലെ ഏഴ് മണിയോടെ...

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു: കുട്ടിക്കുൾപ്പെടെ പരിക്ക്, തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു | Thamarassery Churam

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം മറിഞ്ഞുവീണ് അപകടം. ചുരം ആറാം വളവിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെയുള്ള യാത്രക്കാർക്ക്...

ആഭ്യന്തര മന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റിട്ടു: മണ്ണാറശ്ശാല സ്വദേശിക്കെതിരെ കേസ് | Kerala Police Case

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് നിയമനടപടി സ്വീകരിച്ചത്.(Kerala...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്: പവന് ഇന്ന് നൽകേണ്ടത് 1,05,040 രൂപ | Gold Price

കൊച്ചി: കഴിഞ്ഞ ദിവസം രണ്ട് തവണയായി 1600 രൂപയോളം കുത്തനെ ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ തിരിച്ചുവരവ്. പവന് 80 രൂപ വർദ്ധിച്ച് വില 1,05,040 രൂപയിലെത്തി. ഗ്രാമിനും ആനുപാതികമായ വർദ്ധനവ്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ നാലായി; കനത്ത മഴയ്ക്കിടയിലും തിരച്ചിൽ ഊർജ്ജിതം | Wayanad Kalladi Landslide

വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷിപ്പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് മൃതദേഹം...

കരുവാരകുണ്ടിൽ മണ്ണിടിച്ചിൽ; കുടുംബത്തെ മാറ്റി പാർപ്പിച്ചു | Karuvarakundu Landslide

റിപ്പോർട്ട്: അൻവർ ഷരിഫ് കരുവാരകുണ്ട് ചിറക്കൽ എച്ച്പി പെട്രോൾ പമ്പിന് സമീപം മണ്ണിടിച്ചിലുണ്ടായി. പെട്രോൾ പമ്പിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പിൻവശത്താണ് മണ്ണിടിഞ്ഞത് (Karuvarakundu Landslide). അപകടസാധ്യത മുൻനിർത്തി, തൊട്ടടുത്ത് താമസിക്കുന്ന ചെമ്പൻ കുന്ന് ഗോപാലനെയും...

കേരള പൊലീസിൻ്റെ ആഭ്യന്തര വെബ്സൈറ്റ് തകരാറിൽ: ഫയൽ നീക്കങ്ങൾ തടസപ്പെട്ടു, ഹാക്കിങ് എന്ന് സംശയം | Kerala Police

തിരുവനന്തപുരം: കേരള പൊലീസിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറായ 'അയാപ്‌സ്' സാങ്കേതിക തകരാറിലായി. ഇതേത്തുടർന്ന് സേനയ്ക്കുള്ളിലെ ഓൺലൈൻ ഫയൽ നീക്കങ്ങളും ആശയവിനിമയങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ പൊലീസിന് ശക്തമായ സംശയമുണ്ട്.(Kerala...

PSC ക്രമക്കേട്: ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും | Kerala PSC scam investigation

തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പി.എസ്.സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്‌തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. അഴിമതിയുടെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് സംഘം രൂപം...

‘മുൻകരുതലിൽ വീഴ്ച അരുത്’: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ സർക്കാരിനെതിരെ CPM മുഖപത്രം | CPM Mouthpiece

തിരുവനന്തപുരം: വയനാട് കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം പ്രകൃതിദത്തമായ ഉരുൾപൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലം...

‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചു വിടലിൽ ഹൈക്കോടതി, ചർച്ചയിൽ പങ്കെടുക്കാൻ കമ്പനിക്ക് കർശന നിർദ്ദേശം | CorroHealth layoffs

കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനിയായ കോറോ ഹെൽത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇത്രയധികം പേരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പൂർണ്ണ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ...