Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeKerala'കടകംപള്ളി സുരേന്ദ്രനെ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ല': TP രാമകൃഷ്ണൻ |...

‘കടകംപള്ളി സുരേന്ദ്രനെ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ല’: TP രാമകൃഷ്ണൻ | Kadakampally Surendran

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് ടി.പി. രാമകൃഷ്ണൻ. കേസിൽ ആരെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിന്റെ അധികാരമാണെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(No objection to further questioning of Kadakampally Surendran, says TP Ramakrishnan)

കടകംപള്ളി സുരേന്ദ്രനും കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അടുത്തെത്തിയത് എങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രതികൾക്ക് എങ്ങനെയാണ് ഉന്നതതലത്തിലുള്ള ബന്ധങ്ങൾ ഉണ്ടായത് എന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala