Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala'അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി മാറ്റമില്ല': G സുധാകരനെതിരെ R നാസർ | G...

‘അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി മാറ്റമില്ല’: G സുധാകരനെതിരെ R നാസർ | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കത്തിനെതിരെ ആർ. നാസർ. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം സൂചന നൽകി.(No change in candidate in Ambalapuzha, R Nazar against G Sudhakaran)

മറ്റൊരു നേതാവിനും നൽകാത്ത പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്ന് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറ്റുള്ളവരെ പഠിപ്പിക്കേണ്ട ജി. സുധാകരന് ഇത്തരമൊരു അപചയം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ഈ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രത്യേക മുറി ഉൾപ്പെടെ നൽകിയിരുന്നു. പുന്നപ്രയിൽ സുധാകരനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ച് പരിശോധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.