തിരുവനന്തപുരം: കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരണപ്പെട്ടത് (Newborn Death Kattakada). പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്.
യുവതി ഗർഭിണിയായിരുന്നു എന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ എങ്ങനെ ഉണ്ടായെന്നും മരണകാരണം എന്താണെന്നും കണ്ടെത്താൻ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Summary: Mystery surrounds the death of a newborn baby in Kattakada, Thiruvananthapuram, after injuries were discovered on the infant’s body. The baby was born to a woman from Poozhanad at her residence on Sunday afternoon. Relatives claimed they were unaware of the pregnancy and have demanded a thorough investigation.

