Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaനെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം: ഡോക്ടറുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം; ഇന്ന്...

നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം: ഡോക്ടറുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം; ഇന്ന് OP ബഹിഷ്കരണം, ശസ്ത്രക്രിയകൾ മുടങ്ങും | Newborn baby

🎙️ Latest Podcast

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം കടുക്കുന്നു. ഇന്ന് ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാൻ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചു.(Nedumangad newborn baby death incident, Strong protests over doctor’s suspension)

രാവിലെ മുതൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. ആശുപത്രിയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ല. മറ്റ് ആശുപത്രികളിൽ നിന്നുള്ള റഫറൽ കേസുകളും സ്വീകരിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

സമരം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെജിഎംഒഎയുടെ നീക്കം. നാളെ ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.