Times Kerala

 ബസ്സ്റ്റാന്റില്‍ ശുചിത്വത്തിന്റെ ചുവര്‍ചിത്രങ്ങള്‍

 
 ബസ്സ്റ്റാന്റില്‍ ശുചിത്വത്തിന്റെ ചുവര്‍ചിത്രങ്ങള്‍
 

സുല്‍ത്താന്‍ ബത്തേരിയിലെ പഴയബസ്സ്റ്റാന്റില്‍ ഇനി ശുചിത്വത്തിന്റെ ചുവര്‍ചിത്രങ്ങളും. നഗരസഭ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് രണ്ടാം ഘട്ടം കാര്യപരിപാടികളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചു. ചിത്രരചനയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വഹിച്ചു.

പരിപാടിയുടെ ഭാഗമായി അസംപ്ഷന്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ശുചിത്വാവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചടങ്ങില്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാരായ ഷാമില ജുനൈസ്, കെ റഷീദ്, പി.എസ് ലിഷ, സാലി പൗലോസ്, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ സത്യന്‍, നോഡല്‍ ഓഫീസര്‍ സുനില്‍കുമാര്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ എ.എസ് ഹാരിസ്, ഹരിത കര്‍മ സേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story