Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKeralaസ്ത്രീവിരുദ്ധ പരാമർശം: രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാ മോർച്ച |...

സ്ത്രീവിരുദ്ധ പരാമർശം: രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാ മോർച്ച | Ramesh Pisharody

🎙️ Latest Podcast

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പോലീസിൽ പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി നടത്തിയ പ്രതികരണമാണ് വിവാദത്തിന് കാരണമായത്.(Misogynistic remarks, Mahila Morcha files complaint against Ramesh Pisharody)

പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന് പ്രതികരിച്ചുവെന്നാണ് മഹിളാ മോർച്ചയുടെ ആരോപണം. ഇത്തരമൊരു നിലപാടുള്ള വ്യക്തി പൊതുരംഗത്ത് തുടരുന്നത് ശരിയല്ലെന്നും പിഷാരടിക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും മഹിളാ മോർച്ച ആവശ്യപ്പെട്ടു. നേരത്തെ പാലക്കാട് വടക്കുന്തറയിൽ വച്ച് രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത് നേരത്തെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.