Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaവിവാദങ്ങൾ ഒത്തുതീർപ്പാക്കി മന്ത്രി KB ഗണേഷ് കുമാർ: രാജി വയ്ക്കില്ല, മുഖ്യമന്ത്രിയോട്...

വിവാദങ്ങൾ ഒത്തുതീർപ്പാക്കി മന്ത്രി KB ഗണേഷ് കുമാർ: രാജി വയ്ക്കില്ല, മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു | KB Ganesh Kumar

🎙️ Latest Podcast

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിലും മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജി വെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഗണേഷ് കുമാർ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. പരാതി ഭാര്യ ബിന്ദു മേനോൻ പിൻവലിക്കുകയും പ്രശ്നം ഒത്തുതീർപ്പാകുകയും ചെയ്തെങ്കിലും ചോദ്യങ്ങൾ ഉയരുകയാണ്.(Minister KB Ganesh Kumar Will not resign, explained the matter to the Chief Minister)

മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്. പൊലീസ് പിന്മാറിയത് വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ല എന്നത് ഗൗരവകരമായി ചർച്ച ചെയ്യപ്പെടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അതിവേഗം നടപടിയെടുത്ത സർക്കാർ, സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരായ പരാതിയിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. സി.പി.ഐ നേരത്തെ നിലപാട് വ്യക്‌തമാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.