Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaമെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി ഹണി ട്രാപ്പെന്ന് ഭാര്യ;...

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി ഹണി ട്രാപ്പെന്ന് ഭാര്യ; പണവും ഫ്ലാറ്റും ലക്ഷ്യമിട്ട ചതിയെന്ന് ആരോപണം | Medical College Doctor Abuse Complaint

🎙️ Latest Podcast

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫുമായ ഡോ. സുനിൽകുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി ‘ഹണി ട്രാപ്പ്’ ആണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് (Medical College Doctor Abuse Complaint). പണത്തിനും പുതിയ ഫ്ലാറ്റിനുമായി യുവതി നടത്തിയ ആസൂത്രിത ചതിയാണിതെന്ന് ഡോക്ടറുടെ ഭാര്യ രേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം വാങ്ങിയ യുവതി പിന്നീട് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ഭാര്യയുടെ വാദം. ഗൂഗിൾ പേ വഴി 500 രൂപ അയച്ചു നൽകി തുടങ്ങിയ പരിചയമാണ് ഒടുവിൽ ഹണി ട്രാപ്പിൽ കലാശിച്ചത്. കുടുംബ പ്രശ്നങ്ങൾ പറഞ്ഞു ഡോക്ടറുമായി അടുത്ത യുവതി പിന്നീട് ഫ്ലാറ്റ് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെയാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചതെന്ന് ഭാര്യ ആരോപിക്കുന്നു. നേരത്തെ യുവതിയുടെ ശല്യം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടറുടെ ഭാര്യ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. അന്ന് കൗൺസിലിംഗിന് ശേഷം പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.

2023 സെപ്റ്റംബറിൽ പരിചയപ്പെട്ട ശേഷം വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയുടെ പരാതി. തന്നെ രണ്ടാം ഭാര്യയായി സ്വീകരിക്കാമെന്ന് ഡോക്ടർ വാഗ്ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. നിലവിൽ ഡോക്ടർ അവധിയിലാണ്.
യുവതിക്കെതിരെ ഡോ. സുനിൽകുമാറും പരാതി നൽകിയിട്ടുണ്ട്. ഇരു വിഭാഗത്തിന്റെയും പരാതികൾ ലഭിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടനടപടികൾ സ്വീകരിക്കുക.

Summary

The wife of the former Superintendent of Thiruvananthapuram Medical College, Dr. Sunil Kumar, has alleged that the sexual assault complaint filed against him by a young woman is a “honey trap.” She claims the woman orchestrated the plan to extort money and a flat from the family.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.