Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala'ഭയം കാരണമാണ് നിർത്താതിരുന്നത്': കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ...

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വാഹനം ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു | Accident

🎙️ Latest Podcast

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.(Maniyanpilla Raju says he was the one driving the vehicle that created the accident)

സുബ്രഹ്മണ്യം ഹാളിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു താനെന്ന് മണിയൻപിള്ള രാജു പറഞ്ഞു. താൻ മദ്യപിച്ചിരുന്നില്ലെന്നും തന്റെ കാറിന്റെ പിൻഭാഗത്ത് ബൈക്ക് വന്നിടിക്കുകയായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം. അപകടം നടന്നയുടൻ ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. നിവേദിത് കൃഷ്ണയുടെ കാലിന് ഒടിവുണ്ട്. സൂരജിന് നട്ടെല്ലിന് ഒടിവുണ്ട്. അപകടത്തിന് പിന്നാലെ നടന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ രാത്രി തന്നെ പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.