മംഗളൂരു: ദക്ഷിണ കന്നഡയിലെ പുച്ചമൊഗരുവിൽ ഉത്സവ ഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരിക്കേറ്റു (Mangaluru Bridge Collapse). പ്രാദേശിക ക്ഷേത്രത്തിലെ ‘ദിവ്യ ഭണ്ഡാര’ ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര തോടിന് കുറുകെയുള്ള നടപ്പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. ഭാരമേറിയ ഘോഷയാത്രയും ഒപ്പം നിരവധി ആളുകളും ഒന്നിച്ച് പാലത്തിൽ കയറിയതാണ് തകരാൻ കാരണമായതെന്ന് കരുതുന്നു. പെട്ടെന്ന് പാലം തകർന്ന് ആളുകൾ തോടിന്റെ അടിത്തട്ടിലേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ എട്ടുപേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ സ്ഥിരമായി ഉപയോഗിച്ചിരുന്ന നടപ്പാലമായിരുന്നു ഇത്. സംഭവത്തെത്തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Story Summary: Eight people were injured after a footbridge collapsed during a temple festival procession at Puchhamogaru in Dakshina Kannada, Mangaluru. The incident occurred when the “Divya Bhandara” procession was crossing the bridge, which reportedly collapsed due to the weight of the large crowd. Fortunately, none of the injuries are reported to be life-threatening.മംഗളൂരു: ദക്ഷിണ കന്നഡയിലെ പുച്ചമൊഗരുവിൽ ഉത്സവ ഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരിക്കേറ്റു. പ്രാദേശിക ക്ഷേത്രത്തിലെ ‘ദിവ്യ ഭണ്ഡാര’ ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.

