Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaതൊടുപുഴയിൽ ബോധരഹിതനായി കണ്ടെത്തിയയാൾ മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ, മദ്യപനെന്ന് കരുതി ആദ്യം...

തൊടുപുഴയിൽ ബോധരഹിതനായി കണ്ടെത്തിയയാൾ മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ, മദ്യപനെന്ന് കരുതി ആദ്യം പോലീസും ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപം | Hospital

🎙️ Latest Podcast

ഇടുക്കി: വഴിയിൽ ബോധരഹിതനായി വീണുകിടന്ന ആൾ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശി ജയകുമാർ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രി ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.(Man found unconscious in Thodupuzha dies, family against the hospital)

ഫെബ്രുവരി 14-നാണ് ജയകുമാറിനെ ചുങ്കത്തിന് സമീപം ബോധരഹിതനായി കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി മണിക്കൂറുകളോളം പോലീസും ഇയാളെ ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് ഫയർഫോഴ്സ് ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ബന്ധുക്കൾ എത്തുമ്പോൾ ജയകുമാറിനെ യാതൊരു ചികിത്സയും നൽകാതെ ബെഡിൽ കിടത്തിയിരിക്കുകയായിരുന്നു.

അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ, ഇത്തരമൊരു പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് തൊടുപുഴ ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.