തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിൽ ആയതോടെ പ്രതിഷേധം ശക്തമാക്കുന്നു. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പണിമുടക്ക് നടത്താൻ തീരുമാനിച്ചു.(LPG crisis, Hotel owners to protest by closing shops on Monday)
എണ്ണക്കമ്പനികളുടെ ബോട്ട്‌ലിംഗ് പ്ലാന്‍റുകളിലേക്ക് ഹോട്ടൽ ഉടമകൾ പ്രതിഷേധ മാർച്ച് നടത്തും. തിങ്കളാഴ്ച കടകൾ പൂർണ്ണമായും അടച്ചിടും. അതിനിടെ, രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു.
സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. ഇതുവരെ 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇറാനിൽ നിന്ന് കൂടുതൽ ഗ്യാസ് ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാൻ ഊർജിതമായ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ട്.

