Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaകുംഭഭരണിയും ഉത്രാളിക്കാവ് പൂരവും: മാവേലിക്കര, വടക്കാഞ്ചേരി മേഖലകളിൽ പ്രാദേശിക അവധി |...

കുംഭഭരണിയും ഉത്രാളിക്കാവ് പൂരവും: മാവേലിക്കര, വടക്കാഞ്ചേരി മേഖലകളിൽ പ്രാദേശിക അവധി | Local holidays

🎙️ Latest Podcast

തിരുവനന്തപുരം : പ്രശസ്തമായ രണ്ട് ഉത്സവങ്ങളോടനുബന്ധിച്ച് വിവിധ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 23, തിങ്കളാഴ്ച  മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.(Local holidays in Mavelikara and Vadakkencherry areas)

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഫെബ്രുവരി 24, ചൊവ്വാഴ്ച്ച വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും തലപ്പിള്ളി താലൂക്കിലെ എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് അവധി. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.