ഡല്‍ഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് കെ. സുധാകരൻ തുടരട്ടെ എന്ന് ശശി തരൂർ എംപിയുടെ നിലപാട്. പാർട്ടിയിൽ ഐക്യമുണ്ടാക്കാൻ കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ട കാര്യമില്ല. ഉപതെരഞ്ഞെടുപ്പിലടക്കം സുധാകരന്‍റെ നേതൃത്വത്തിൽ വലിയ നേട്ടം ഉണ്ടായിട്ടുണ്ടെന്നും തരൂർ പറഞ്ഞു.