Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaVD സതീശൻ്റെ 'പുതുയുഗ യാത്ര'യിൽ K സുധാകരൻ ഇന്ന് പങ്കെടുക്കും: പൊതു...

VD സതീശൻ്റെ ‘പുതുയുഗ യാത്ര’യിൽ K സുധാകരൻ ഇന്ന് പങ്കെടുക്കും: പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യും | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിൻ്റെ ‘പുതുയുഗ യാത്ര’യിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കുചേരും. കണ്ണൂർ ഇരിട്ടിയിൽ നടക്കുന്ന പൊതുസമ്മേളനം സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. (K Sudhakaran to participate in VD Satheesan’s Kerala tour today)

കുമ്പളയിൽ നടന്ന യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയത് വലിയ ചർച്ചയായിരുന്നു. തുടർന്ന് കാസർകോട്ടെയും കണ്ണൂരിലെയും സ്വീകരണ വേദികളിലൊന്നും അദ്ദേഹം എത്തിയിരുന്നില്ല. സ്വന്തം തട്ടകമായ കണ്ണൂരിൽ യാത്ര രണ്ട് ദിവസം പിന്നിട്ടിട്ടും ജില്ലയിലെ ഒരു സ്വീകരണ കേന്ദ്രത്തിൽ പോലും സുധാകരൻ എത്താതിരുന്നത് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന സൂചനകൾ ശക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് പോകേണ്ടി വന്നതിനാലാണ് പങ്കെടുക്കാത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ അസാന്നിധ്യം പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയതോടെയാണ് ഇന്ന് സുധാകരൻ വേദിയിലെത്തുന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകും. രാവിലെ വിവിധ മേഖലകളിലുള്ളവരുമായുള്ള അഭിപ്രായ രൂപീകരണത്തിന് ശേഷം തലശ്ശേരിയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.