Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'പാർട്ടി വിടുന്നത് KC വേണുഗോപാൽ കാരണം': KPCC ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ...

‘പാർട്ടി വിടുന്നത് KC വേണുഗോപാൽ കാരണം’: KPCC ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ BJPയിലേക്ക് | KC Venugopal

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബു പാർട്ടി വിടുന്നു. കെ. സി. വേണുഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം ഇന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും.(KPCC Industrial Cell Chairman to join BJP, blames it all on KC Venugopal)

ഇൻഡസ്ട്രിയൽ കോൺക്ലേവിനിടെ കെ. സി. വേണുഗോപാൽ തന്നെ പരസ്യമായി അപമാനിച്ചുവെന്ന് കിഷോർ ബാബു ആരോപിച്ചു. യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് വേണുഗോപാലിന് ഇഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരിൽ പൊതുവേദിയിൽ വെച്ച് തട്ടിക്കയറിയെന്നുമാണ് പരാതി.

മുതിർന്ന നേതാവിൽ നിന്ന് നേരിട്ട അവഗണനയും അധിക്ഷേപവുമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം കെപിസിസി പ്രസിഡന്റിന് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കുന്നു. സുധാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കിഷോർ ബാബു, കെഎസ്‌യു – യൂത്ത് കോൺഗ്രസ് കാലഘട്ടം മുതൽ സജീവമായിരുന്നു. ആലപ്പുഴ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2022-ലാണ് കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിതനായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.