Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: കേരള പോലീസിൽ നിന്ന് വിവരങ്ങൾ തേടാൻ...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: കേരള പോലീസിൽ നിന്ന് വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പോലീസ് | Kumbh Mela

🎙️ Latest Podcast

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പോലീസ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കേരള പോലീസുമായി അവർ ബന്ധപ്പെടും.(Kumbh Mela viral star’s marriage, Madhya Pradesh Police to seek information from Kerala Police)

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു പെൺകുട്ടിയുടെ വിവാഹം. ഈ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 എന്നാണ് സർക്കാർ ആശുപത്രിയിലെ സർട്ടിഫിക്കറ്റിലുള്ളത്.

എന്നാൽ തിരുവനന്തപുരത്ത് പോലീസിന് മുന്നിൽ ഹാജരാക്കിയ രേഖകളിൽ ജനനത്തീയതി 2008 ജനുവരി 1 എന്നാണ്. ഈ രേഖ വ്യാജമായി നിർമ്മിച്ചതാണെന്നാണ് കമ്മീഷന്റെ ആരോപണം. പെൺകുട്ടി ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കാൻ മധ്യപ്രദേശ് പോലീസ് ഉടൻ കേരളത്തിലെത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.