തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. വരൻ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങളും ചുമത്താൻ നീക്കം നടക്കുകയാണ് (Kumbh Mela Viral Star Marriage Scandal). വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് ചമച്ചതായും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം, 2026 മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹസമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായം. 2009 ഡിസംബറിലാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹം നിയമപരമാണെന്ന് കാണിക്കാൻ വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായാണ് റിപ്പോർട്ട്. ഈ കൃത്രിമത്വത്തിന് കൂട്ടുനിന്നവരെയെല്ലാം കേസിൽ പ്രതികളാക്കാനാണ് കമ്മീഷന്റെ തീരുമാനം. സംഭവത്തിൽ വിശദീകരണം നൽകാൻ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവാഹത്തിന് കാർമികത്വം വഹിക്കുകയും ആശംസകൾ നേരുകയും ചെയ്ത സിപിഎം നേതാക്കൾ ഇതോടെ വലിയ രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്. ‘യഥാർത്ഥ കേരള സ്റ്റോറി’ (Real Kerala Story) എന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി തുടങ്ങിയവർ ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് സർക്കാർ പ്രതിനിധികൾ തന്നെ സാക്ഷ്യം വഹിച്ചത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഉയരുന്ന വിമർശനം. വിഷയത്തിൽ സിപിഎം നേതാക്കളുടെ പങ്ക് കൃത്യമായി അന്വേഷിക്കണമെന്ന് എസ്ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്ക്കെ ആവശ്യപ്പെട്ടു.
Summary: The marriage of the minor Kumbh Mela viral star has landed in a massive controversy with the Madhya Pradesh police filing a POCSO case against the groom, Farman Khan. Following the National Commission for Scheduled Tribes’ discovery that the girl was only 16 at the time of the wedding and that a fake birth certificate was used, charges under the SC/ST Prevention of Atrocities Act are also expected. CPM leaders who attended and praised the wedding are now facing criticism for their involvement in an illegal marriage.

