Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'കേരളം മതനിരപേക്ഷതയുടെ നാട്, കശ്മീരിലെ ജനത എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയാമോ?': കണ്ണീരണിഞ്ഞ്...

‘കേരളം മതനിരപേക്ഷതയുടെ നാട്, കശ്മീരിലെ ജനത എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയാമോ?’: കണ്ണീരണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്ത് ഫാറൂഖ് അബ്ദുള്ള | Kerala

🎙️ Latest Podcast

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിച്ച ‘വിഷൻ 2031’ വികസന രേഖയുടെ സമാപന സമ്മേളനത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വികാരാധീനനായി. കേരളം മതനിരപേക്ഷതയുടെ മാതൃകയാണെന്ന് പുകഴ്ത്തിയ അദ്ദേഹം, കശ്മീരിലെ ജനങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളിലെ വേദന വേദിയിൽ പങ്കുവെച്ചു.(Kerala is the land of secularism, Farooq Abdullah hugs CM Pinarayi Vijayan)

ഇന്ത്യയിൽ ഇന്ന് സത്യം വിളിച്ചുപറയാൻ ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കേരളം ഇന്നും മതനിരപേക്ഷത മുറുകെപ്പിടിക്കുന്നു. ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിന്റെ അവസ്ഥ കണ്ട് നാണിച്ചുപോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ ജനങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അവിടുത്തെ കുട്ടികളുടെ അവസ്ഥ അറിയാമോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾ ഒടുവിൽ പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചിട്ടും സ്വന്തം വികസന പാതയിലൂടെ മുന്നേറാൻ കേരളത്തിന് കഴിയുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അവർ തോൽക്കും എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച ഫാറൂഖ് അബ്ദുള്ള വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്തു. വിശ്വമാനവികതയെയും മതേതരത്വത്തെയും മുറുകെപ്പിടിക്കുന്ന കേരളത്തിന്റെ ആവേശം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പടരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൽ അമർത്യ സെൻ, റോമില ഥാപ്പർ തുടങ്ങിയ പ്രമുഖരും ഓൺലൈനായി സംബന്ധിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.