Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaസ്വർണവിലയിൽ ഇന്ന് മാറ്റമില്ല: 2 ദിവസത്തിനിടെ 2500 രൂപയിലധികം കുറഞ്ഞു |...

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല: 2 ദിവസത്തിനിടെ 2500 രൂപയിലധികം കുറഞ്ഞു | Gold price

🎙️ Latest Podcast

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി പവന് 1640 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today)

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന് 2500 രൂപയിലധികം ഇടിവുണ്ടായതാണ് സ്വർണവിപണിയിലെ നിലവിലെ ശ്രദ്ധേയമായ മാറ്റം. ഈ മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 1,17,760 രൂപയായിരുന്നു മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വില 1,07,920 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.

ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. നിലവിൽ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വലിയ ഉയർച്ച താഴ്ചകളിലൂടെയാണ് സ്വർണവില കടന്നുപോകുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.