കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇപ്പോഴത്തെ വില 95,480 രൂപ ആണ്. ഗ്രാമിന് ആനുപാതികമായി 25 രൂപ കുറഞ്ഞ് 11,935 രൂപ ആയി.(Kerala Gold price lowered, know about today's rate)
ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപ എന്ന സർവകാല റെക്കോർഡിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണ്ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലവർദ്ധനയ്ക്ക് പ്രധാന കാരണം.