കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,465 രൂപയായും, ഒരു പവന്റെ വില 1,07,720 രൂപയായും താഴ്ന്നു.(Kerala Gold price lowered, know about today’s rate )
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണവില നിശ്ചയിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയിൽ, ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും പ്രതിഫലിക്കും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇറക്കുമതി ചിലവിനെ ബാധിക്കും. രാജ്യം സ്വർണ്ണത്തിന്മേൽ ഏർപ്പെടുത്തുന്ന നികുതികളും വിലയെ നേരിട്ട് സ്വാധീനിക്കുന്നു.

