കേരള ബജറ്റ് 2026: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ കുതിപ്പ്; പ്രധാന തീരുമാനങ്ങൾ.. | Kerala Budget 2026

അധിക നികുതി ഭാരം ഏൽപ്പിക്കാത്ത ബജറ്റാണിത്
Kerala Budget 2026, Welfare boost ahead of elections
Updated on

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാർക്കും താഴെത്തട്ടിലുള്ള സേവന പ്രവർത്തകർക്കും നിർണ്ണായകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാനാണ് ബജറ്റ് പ്രധാനമായും ശ്രമിച്ചിരിക്കുന്നത്.(Kerala Budget 2026, Welfare boost ahead of elections)

പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ 1 മുതൽ 'അഷ്വേർഡ് പെൻഷൻ' നടപ്പിലാക്കും. അവസാന ശമ്പളത്തിന്റെ 50% പെൻഷനായി ഇതിൽ ഉറപ്പാക്കുന്നു. പുതിയ ശമ്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയമിച്ചു. തിരഞ്ഞെടുപ്പിന് മുൻപായി മൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം.

13 ശതമാനത്തോളം വരുന്ന ഡി.എ കുടിശ്ശികയിൽ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി പൂർണ്ണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പവും നൽകും. പ്രതിരോധത്തിലായ മേഖലകളിൽ വലിയ ആശ്വാസമാണ് ബജറ്റ് നൽകിയത്.

ആശ വർക്കർമാർക്ക് 1000 രൂപ വർദ്ധനവ്, അങ്കണവാടി വർക്കർമാർക്ക് 1000 രൂപ വർദ്ധനവ്, അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ വർദ്ധനവ്, പ്രീ-പ്രൈമറി അധ്യാപകർക്ക് 1000 വർദ്ധനവ്, സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപ വർദ്ധനവ്, സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിന വേതനത്തിൽ 25 രൂപ വർദ്ധനവ് എന്നിങ്ങനെയാണിത്.

ക്ഷേമ പെൻഷൻ വാങ്ങുന്നവർ തുക വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും 1,600 രൂപ ആയി തന്നെ തുടരും. എന്നാൽ പെൻഷൻ വിതരണത്തിനായി 14,500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് അധിക നികുതി ഭാരം ഏൽപ്പിക്കാത്ത ബജറ്റാണിത്. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3,700 കോടിയും, 'കണക്ട് ടു വർക്ക്' പദ്ധതിക്ക് 400 കോടിയും വകയിരുത്തി.

Related Stories

No stories found.
Times Kerala
timeskerala.com