Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല, മാറ്റേണ്ടി വരും': ശബരിമല യുവതീ പ്രവേശനത്തിൽ മന്ത്രി...

‘തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല, മാറ്റേണ്ടി വരും’: ശബരിമല യുവതീ പ്രവേശനത്തിൽ മന്ത്രി KB ഗണേഷ് കുമാർ | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ആചാരലംഘനം പാടില്ല എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ജനവികാരം മാനിച്ചുകൊണ്ട് ജനാധിപത്യ സർക്കാരുകൾ തീരുമാനങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.(KB Ganesh Kumar on the entry of women into Sabarimala)

ജനാധിപത്യത്തിൽ തീരുമാനങ്ങളൊന്നും ‘ഇരുമ്പുലക്ക’ അല്ല. ചില സാഹചര്യങ്ങളിൽ എടുത്ത തീരുമാനങ്ങൾ മാറ്റേണ്ടി വരും. ഇത് ഏകാധിപത്യ ഭരണമല്ല, ജനാധിപത്യ സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ് തുടങ്ങിയ പ്രമുഖ സമുദായ സംഘടനകളെല്ലാം ആചാരലംഘനം പാടില്ല എന്ന നിലപാടുകാരാണ്. ഈ വികാരം സർക്കാർ മാനിക്കുന്നു. വിഷയം ഇടതുമുന്നണി വിശദമായി ചർച്ച ചെയ്യുമെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.