കോട്ടയം: പാലാ ചെമ്പ്ളാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ഇരുപത്തിരണ്ടുകാരൻ മുങ്ങിമരിച്ചു (Meenachil River Drowning). ഇടുക്കി കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ദാരുണമായ സംഭവം. കട്ടപ്പനയിൽ നിന്നും പാലാ പാദുവയിലുള്ള സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു ക്രിസ്റ്റോയും സംഘവും. തുടർന്ന് അഞ്ചംഗ സംഘം ചെമ്പ്ളാവ് ആറാട്ടുകടവിന് സമീപം കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടയിൽ ക്രിസ്റ്റോ അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയും വെള്ളത്തിൽ മുങ്ങിപ്പോകുകയുമായിരുന്നു.
ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലാ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം നിലവിൽ കിടങ്ങൂർ എൽ.എൽ.എം (LLM) ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. വേനൽക്കാലത്ത് പുഴകളിലും ആറുകളിലും ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Story Summary:
A 22-year-old youth named Christo from Kattappana drowned in the Meenachil River at Chemplavu near Pala. The accident occurred while he was bathing with a group of five friends. Following a search operation by the police, fire force, and locals, his body was recovered and moved to LLM Hospital, Kidangoor.

