Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaകാസർഗോഡ് യുവതി ജീവനൊടുക്കി: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചുവെന്ന് പരാതി | Suicide

കാസർഗോഡ് യുവതി ജീവനൊടുക്കി: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചുവെന്ന് പരാതി | Suicide

🎙️ Latest Podcast

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by being accused of theft)

ബോവിക്കാനത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവും മാതാവും പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ പ്രതികരിച്ച് യുവതി വീഡിയോ ചിത്രീകരിച്ചിരുന്നു.

മോഷണാരോപണം ഭർതൃവീട്ടുകാർക്കിടയിൽ വ്യാപകമായി പ്രചരിച്ചതും യുവതിയെ തളർത്തി. ഒരാഴ്ച മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ജസീല, വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഫെബ്രുവരി 20-ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.