Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala"വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി"; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാറ്റുകൾ പുറത്തുവിട്ട്...

“വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി”; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാറ്റുകൾ പുറത്തുവിട്ട് ജസ്‌ല മാടശേരി | Rahul Mankoottathil MLA

🎙️ Latest Podcast

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജസ്‌ല മാടശേരി (Rahul Mankoottathil MLA). രാഹുൽ നിരന്തരമായി അയച്ച സ്വകാര്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ജസ്‌ല പരസ്യപ്പെടുത്തി. പീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് പ്രതികരിക്കാൻ തോന്നിയതെന്ന് ജസ്‌ല വ്യക്തമാക്കി.

രാഹുൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞ ‘കുരുപ്പ് പിടിച്ച കോഴി’യാണെന്ന് ജസ്‌ല പരിഹസിച്ചു. രാഷ്ട്രീയത്തിൽ മാന്യന്മാരായി ചമഞ്ഞിരിക്കുന്നവരുടെ തനിനിറം പുറത്തുകൊണ്ടുവരാൻ തന്റേടമുള്ള സ്ത്രീകൾ ഇവിടെയുണ്ടെന്ന് അവർ കുറിച്ചു.

“കോഴികളെ കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് തന്നെ തനിക്ക് മണത്തറിയാൻ സാധിക്കും. ഒരാളുടെ പോക്ക് കണ്ടാൽ അത് ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാൻ എനിക്ക് കഴിവുണ്ട്” – ജസ്‌ല ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിൽ മാന്യന്മാരായി ഇരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ വിവരങ്ങൾ തന്റെ കൈവശമുണ്ടെന്ന സൂചനയും ജസ്‌ല നൽകി.

നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് എം.എ. ഷഹനാസും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ സ്ത്രീകളോട് രാഹുൽ മോശമായി പെരുമാറുന്നു എന്ന പരാതികൾ നിലനിൽക്കെയാണ് ജസ്‌ലയുടെ പുതിയ നീക്കം. സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.