Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'SDPI പോലെയല്ല ജമാഅത്തെ ഇസ്ലാമി': PK ഫിറോസ് | Jamaat-e-Islami

‘SDPI പോലെയല്ല ജമാഅത്തെ ഇസ്ലാമി’: PK ഫിറോസ് | Jamaat-e-Islami

🎙️ Latest Podcast

കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് പി.കെ. ഫിറോസ്. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(Jamaat-e-Islami is not like SDPI, says PK Firos)

വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിനെ പിന്തുണച്ചവരാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അവർ യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. എസ് ഡി പി ഐ പോലെയല്ല ജമാഅത്തെ ഇസ്ലാമി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഡിപിഐ നിരവധി അക്രമാസക്തമായ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘർഷങ്ങളിലും ഉൾപ്പെട്ട സംഘടനയാണ്. അവരുമായി ഒരു സഖ്യവും സാധ്യമല്ല. എന്നാൽ വെൽഫെയർ പാർട്ടിയെ അത്തരത്തിൽ കാണാൻ കഴിയില്ല എന്നും പി കെ ഫിറോസ് ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.