Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaവണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദേശം: സർക്കുലർ...

വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദേശം: സർക്കുലർ പുറത്തിറക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ | Staff vacancies

🎙️ Latest Podcast

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവ് വലിയ ചർച്ചയായതോടെ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.(Instructions to report staff vacancies at Vandanam Medical College)

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലെ കുറവുകൾ ഉടൻ അറിയിക്കാനാണ് നിർദ്ദേശം. നിലവിൽ ആശുപത്രി നേരിടുന്ന പ്രധാന പ്രതിസന്ധി നഴ്സിങ് അസിസ്റ്റന്റുമാരുടെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവരുടെ നിയമനത്തിന് മുൻഗണന നൽകും.

കത്രിക കുടുങ്ങിയ ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന വിമർശനം മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബിക ഉൾപ്പെടെയുള്ളവർ ശരിവെച്ചിരുന്നു. ഈ കുറവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.