Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട':...

‘ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട’: രാജീവ് ചന്ദ്രശേഖർ | The Kerala Story 2

🎙️ Latest Podcast

തിരുവനന്തപുരം: ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും, എന്നാൽ പ്രത്യേക സമുദായത്തിന്റെ വോട്ട് നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(If CM does not like The Kerala Story 2, don’t watch the movie, says Rajeev Chandrasekhar)

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നില്ലെങ്കിൽ അത് തെളിയിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഈ വിഷയമോ ഹമാസിനെക്കുറിച്ചോ സംസാരിച്ചാൽ ഉടൻ വർഗീയവാദിയായി ചിത്രീകരിക്കുന്നതാണ് ഇവിടുത്തെ രീതി.

ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്റ്റോറി’ കാണേണ്ടതില്ല. എന്നാൽ അത് കാണാൻ ആഗ്രഹിക്കുന്നവരുടെ അവകാശത്തെ തടയാൻ ആർക്കും അധികാരമില്ല. ഹമാസ് നേതാക്കൾ ഇവിടെ എത്തുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.