Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaപൂങ്കുളത്ത് പുരയിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി | Human bones

പൂങ്കുളത്ത് പുരയിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി | Human bones

🎙️ Latest Podcast

തിരുവനന്തപുരം: പൂങ്കുളത്ത് പുരയിടത്തിൽ നിന്നും രണ്ട് മനുഷ്യ തലയോട്ടികളും അസ്ഥികളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പൂങ്കുളം ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇവ കണ്ടെത്തിയത്.(Human bones found in Poonkulam)

പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ പറമ്പ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിലുള്ള ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. ചാക്കിനുള്ളിൽ രണ്ട് തലയോട്ടികളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അസ്ഥികളുമാണ് ഉണ്ടായിരുന്നത്.

കണ്ടെത്തിയ ഒരു തലയോട്ടിയിൽ പേന ഉപയോഗിച്ച് ‘വാസു’ എന്ന് എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.