Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'ഹൈക്കോടതി നിലപാട് സ്വാഗതാർഹം, മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടത്': രമേശ് ചെന്നിത്തല |...

‘ഹൈക്കോടതി നിലപാട് സ്വാഗതാർഹം, മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടത്’: രമേശ് ചെന്നിത്തല | CM

🎙️ Latest Podcast

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചോർത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാട്സ്ആപ്പ് വഴി അയച്ച സർക്കാർ നടപടി ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High Court’s stand is welcomed, CM should step down, says Ramesh Chennithala)

ഡിഎയും അലവൻസും നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജഡ്ജിമാർക്ക് ഉൾപ്പെടെ വാട്സ്ആപ്പ് സന്ദേശമായി ലഭിച്ചു. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ നമ്പറുകൾ ശേഖരിച്ച് സന്ദേശങ്ങൾ അയക്കുന്നത് സ്വകാര്യതാ ലംഘനമാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരങ്ങൾ ചോർന്നുവെന്ന് താൻ കഴിഞ്ഞ ഞായറാഴ്ച തന്നെ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അത് നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയും ഓഫീസും അധികാര ദുർവിനിയോഗം നടത്തിയെന്നും ധാർമ്മികതയുണ്ടെങ്കിൽ അദ്ദേഹം സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.