കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.(High Court postpones hearing of Vellappally Natesan’s appeal to Monday, Disqualification to continue)
അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവിൽ അടിയന്തര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.
ഭാരവാഹികൾ അയോഗ്യരായ സാഹചര്യത്തിൽ ബോർഡിലേക്ക് താത്കാലിക പ്രതിനിധികളെ നിശ്ചയിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരമൊരു നീക്കം പാടില്ലെന്നും അദ്ദേഹം വാദിച്ചു.

