Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'വിചാരണ നീതിപൂർവ്വം നടന്നില്ല': നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി...

‘വിചാരണ നീതിപൂർവ്വം നടന്നില്ല’: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | Actress assault case

🎙️ Latest Podcast

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ വിലയിരുത്തുന്നതിൽ കോടതിക്ക് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Government files appeal in High Court in actress assault case)

പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി നിസ്സാര കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞു. കത്തടക്കമുള്ള തെളിവുകൾ കോടതി കണക്കിലെടുത്തില്ല.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയെന്നതിന് വ്യക്തമായ സൂചനകളുണ്ടായിരുന്നു. കേസിലെ നിർണ്ണായക സാക്ഷിയായ സംവിധായകൻ്റെ മൊഴികൾ വിശ്വസനീയമല്ലെന്ന് കണ്ട കോടതി നടപടി തെറ്റാണെന്ന് സർക്കാർ വാദിക്കുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് നൽകിയ 20 വർഷം തടവ് ശിക്ഷ അപര്യാപ്തമാണെന്നും ഇത് ജീവപര്യന്തമായി ഉയർത്തണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.