കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,040 രൂപയായി താഴ്ന്നു. ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്; ഗ്രാമിന് 13,380 രൂപയാണ് ഇന്നത്തെ നിരക്ക്.(Gold price fall sharply iKerala, know about today’s rate )
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്വർണ്ണവിലയിൽ ഏകദേശം 20,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അവിടെനിന്നാണ് സ്വർണ്ണവില കുത്തനെ താഴേക്ക് പതിച്ചത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ തുടക്കത്തിൽ സ്വർണ്ണവില കുതിച്ചുയർന്നിരുന്നെങ്കിലും, നിലവിൽ വിപണിയിലുണ്ടായ മാറ്റങ്ങൾ വില കുറയാൻ കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതിലെ വ്യതിയാനങ്ങൾ ആഗോള വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

