ഗോദ്‌റെജ് ഡാര്‍ക്ക് എഡീഷന്‍ റെഫ്രജിറ്റേറുകള്‍ വിപണിയില്‍

കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ് കടുംനിറങ്ങളിലുള്ള റെഫ്രജിറേറ്ററുകളുടെ ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു.മാറ്റ് ബ്ലാക്ക്, ഗ്ലാസ് ബ്ലാക്ക്, ഒനിക്‌സ് ബ്ലാക്ക്, ഐസ് ബ്ലാക്ക്, ഫോസില്‍ സ്റ്റീല്‍ തുടങ്ങിയ നിറങ്ങള്‍ ഉള്‍പ്പെടെ 19 എസ്‌കെയുകള്‍ ( സ്‌റ്റോക്ക് കീപ്പിംഗ് യൂണിറ്റ്) ഉള്‍ക്കൊള്ളുന്നതാണ് ഗോദ്‌റെജിന്റെ ഡാര്‍ക്ക് എഡിഷന്‍ റഫ്രിജറേറ്റര്‍ ശ്രേണി. 192-564 ലിറ്റര്‍ ശേഷിയിലുള്ള റെഫ്രജിറേറ്ററുകളുടെ വില 24000 രൂപ മുതല്‍ 90000 രൂപ വരെയാണ്. സ്റ്റോറുകളില്‍നിന്നും നേരിട്ടും ഓണ്‍ലൈനായും ഉത്പന്നങ്ങള്‍ വാങ്ങാം.
ഫോര്‍ ഇന്‍ വണ്‍ ഫുള്ളി കണ്‍വേര്‍ട്ടിബിള്‍ മോഡ്, 95 ശതമാനത്തിലധികം ഭക്ഷ്യോഉപരിതല അണുവിമുക്തമാക്കല്‍, 30 ദിവസത്തെ ഫാം ഫ്രഷ്‌നെസ് എന്നിവ നല്‍കുന്ന നാനോ ഷീല്‍ഡ് ടെക്‌നോളജി, കൂള്‍ ബാലന്‍സ് ടെക്‌നോളജി, വേഗമേറിയ ബോട്ടില്‍, ഐസ് കൂളിംഗിനുമുള്ള ടര്‍ബോ കൂളിംഗ് ടെക്‌നോളജി തുടങ്ങിയ നിരവധി നൂതന സാങ്കേതികവിദ്യകളാണ് ഗോദ്‌റെജ് അപ്ലയന്‍സസ് റെഫ്രജിറേറ്ററുകളില്‍ ഉപയോഗിക്കുന്നത്.
'' കറുത്ത നിറത്തിലുള്ള റഫ്രിജറേറ്ററുകള്‍ക്ക് 44 ശതമാനത്തിലധികം വളര്‍ച്ച തങ്ങള്‍ നിരീക്ഷിച്ചു. ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷതകളും നൂതന സാങ്കേതികവിദ്യകളുമുള്ള ഗോദ്‌റെജിന്റെ ഡാര്‍ക്ക് എഡീഷന്‍ പതിപ്പ് റെഫ്രജിറേറ്റുകള്‍ നിശ്ചയമായും മികച്ച തെരഞ്ഞെടുപ്പായിരിക്കും.'', ഗോദ്റെജ് അപ്ലയന്‍സസ്, റഫ്രിജറേറ്റര്‍ പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ് അനുപ് ഭാര്‍ഗവ പറഞ്ഞു.