ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മന്ത്രിസഭ തീരുമാനം

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മന്ത്രിസഭ തീരുമാനം
Published on

കൊല്ലം : സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുനിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാനാണ് തീരുമാനം. നേരത്തെ , കെഎസ്ഇബി 5 ലക്ഷം രൂപ മിഥുന്‍റെ കുടുംബത്തിന് നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ. കൃഷ്ണൻകുട്ടി മിഥുനിന്റെ വീട്ടിലെത്തി കൈമാറും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായമായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂൾ മാനേജ്മെന്റ് 10 ലക്ഷം രൂപ മിഥുനിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പുറമേ, മിഥുനിന്റെ കുടുംബത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖാന്തിരം വീട് നിർമിച്ച് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com