Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaആഗോള അയ്യപ്പ സംഗമം: എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് IIIC; ഓഡിറ്റർ വിവരങ്ങൾ...

ആഗോള അയ്യപ്പ സംഗമം: എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് IIIC; ഓഡിറ്റർ വിവരങ്ങൾ തേടിയില്ലെന്ന് കത്ത് | Global Ayyappa Sangamam

🎙️ Latest Podcast

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount)

സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ എസ്റ്റിമേറ്റ് തുക പ്രവർത്തനങ്ങളുടെ വ്യാപ്തി കണക്കിലെടുത്തുള്ളതാണെന്നും അതിൽ അസ്വാഭാവികതയില്ലെന്നും സ്ഥാപനം അവകാശപ്പെടുന്നു. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട് ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ലെന്ന് കത്തിൽ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

എസ്റ്റിമേറ്റ് തുക കുറയ്ക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ട സാഹചര്യത്തിൽ, അതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്ക് തയ്യാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തുക അമിതമാണെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.