Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaഒടുവിൽ 'സുഭാഷ്' താഴെയിറങ്ങി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്‌സ് താഴെയിറക്കി...

ഒടുവിൽ ‘സുഭാഷ്’ താഴെയിറങ്ങി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്‌സ് താഴെയിറക്കി | Cat

🎙️ Latest Podcast

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ അതിസാഹസികമായി രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ‘സുഭാഷ്’ എന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ വിളിക്കുന്ന പൂച്ച ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.(Firefighters rescue cat stuck in Metro pillar)

ക്രെയിൻ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് ഫയർഫോഴ്‌സ് സംഘം എത്തിയത്. മെട്രോ പാളത്തിന് സമീപത്തെ വൈദ്യുതി ലൈനുകൾ വെല്ലുവിളിയായെങ്കിലും അതീവ ജാഗ്രതയോടെ ഉദ്യോഗസ്ഥർ മുകളിലെത്തി പൂച്ചയെ പിടികൂടി.

മുകളിൽ നിന്ന് ചാടുമ്പോൾ പൂച്ചയ്ക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വലിയ വലകൾ വിരിച്ചിരുന്നു. രക്ഷപ്പെടുത്തിയ ഉടൻ തന്നെ പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ. പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൂച്ചയെ ആദ്യം ശ്രദ്ധിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.