Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaനെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കൈത്താങ്ങ്: മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച്...

നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കൈത്താങ്ങ്: മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച് ധനമന്ത്രി | Union Budget 2026-27

🎙️ Latest Podcast

തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം’ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന പദ്ധതികളിൽ ഒന്നാണിത്. രാജ്യത്തെ നെയ്ത്തുകാർക്കും ഗ്രാമീണ കരകൗശല വിദഗ്ധർക്കും മികച്ച തൊഴിലവസരങ്ങളും വിപണിയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.(Finance Minister announces scheme to help weavers and artisans in Union Budget 2026-27)

ഖാദി വസ്ത്രങ്ങളുടെ നിർമ്മാണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കും. ആധുനിക സാങ്കേതികവിദ്യകൾ നെയ്ത്ത് മേഖലയിൽ പരിചയപ്പെടുത്തും. 2024-25 കാലയളവിൽ ഖാദി മേഖല 1.70 ലക്ഷം കോടിയുടെ റെക്കോർഡ് വിറ്റുവരവ് നേടിയിരുന്നു. പുതിയ പദ്ധതിയിലൂടെ ഇത് 2 ലക്ഷം കോടിയായി ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഖാദിയെയും കരകൗശല ഉൽപ്പന്നങ്ങളെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുകയും ബ്രാൻഡിംഗ് മെച്ചപ്പെടുത്തുകയും ചെയ്യും. ഖാദി മേഖലയിലെ പുത്തൻ തൊഴിലവസരങ്ങൾ ഗ്രാമീണ യുവാക്കൾക്ക് ഗുണകരമാകും. ഡൽഹിയിലെ പുതിയ ‘കർതവ്യ ഭവനിൽ’ വെച്ച് തയ്യാറാക്കിയ ആദ്യ ബജറ്റാണിത്. മൂന്ന് ‘കർതവ്യങ്ങൾ’ അടിസ്ഥാനമാക്കിയാണ് ബജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണിത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.