Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaNCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം...

NCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം | Assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight inside NCP against AK Saseendran, A faction says he should not contest the Assembly elections)

എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ മാറി നിൽക്കണമെന്നും പുതുമുഖങ്ങളെ പരിഗണിക്കണമെന്നും എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾ ശശീന്ദ്രനെതിരെ പ്രമേയം പാസാക്കിയിരുന്നു.

പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം. എതിർപ്പുകൾക്കിടയിലും മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുത്ത് അദ്ദേഹം മുന്നോട്ട് പോകുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala