കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീലച്ചുവയുള്ളതും വ്യാജവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് കെ.കെ. രമ എംഎൽഎ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. (Fake footage created using AI, KK Rema files complaint
നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞ പോസ്റ്റുകൾ വഴി മാനഹാനി വരുത്താൻ ശ്രമം നടക്കുന്നു. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് രമ വ്യക്തമാക്കി.
ഇത്തരം വ്യാജ വീഡിയോകൾ പ്രചരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

