തിരുവനന്തപുരം: പുതിയ എക്സൈസ് കമ്മീഷണർ നിയമനത്തെച്ചൊല്ലി ഐഎഎസ് അസോസിയേഷനും സർക്കാരും നേർക്കുനേർ. ഐപിഎസ് ഉദ്യോഗസ്ഥനെ എക്സൈസ് കമ്മീഷണറായി നിയമിച്ച നടപടി ചോദ്യംചെയ്താണ് നീക്കം. (Excise Commissioner appointment in controversy, IAS Association’s letter to Chief Secretary)
നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഐ എ എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. വിഷയത്തിൽ വീണ്ടും നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ. ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്.
അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് കമ്മീഷണറുടെ അധികച്ചുമതല നൽകിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതോടെ നിയമന ഉത്തരവിൽ മാറ്റം വരുത്താൻ സർക്കാർ നിർബന്ധിതരായേക്കും.

